കാലടി : ആദിശങ്കര കുലദൈവമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുല്‍സവം ഇന്ങ്കൊടിയേറി ഫെബ്രുവരി 7ന് ആറാട്ടോടെ സമാപിക്കുന്നതാണ്. ശ്രീശങ്കരസ്തുതികളുണര്ത്തുന്ന ശ്രീകൃഷ്ണക്ഷേത്രം തീര്‍ത്ഥാടക ടൂറിസത്തിന് കേന്ദ്രമായ കാലടിയുടെ പ്രധാന അദ്ധ്യാത്മിക സങ്കേതമാണ്.
ജനുവരി 31ന് രാത്രി 8 മണിക്ക് തന്ത്രി തരണനെല്ലൂര്‍ കിടങ്ങശ്ശേരി രാമന് നമ്പൂതിരി കൊടി ഉയര്‍ത്തുന്നതോടെ തിരുവുത്സവം ആരംഭിക്കും. വെണ്മണി ഭവദാസിന്റെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും.
ഫെബ്രുവരി 1ന് കൊടിപ്പുറത്ത്വിളക്ക് ദിവസം രാവിലെ 8ന് ഗുരുപൂജ, തുടര്ന്ന്ശീവേലി എഴുന്നള്ളിപ്പ് നടക്കും. പെരുവനം സതീശന് മാരാരും സംഘവും നയിക്കുന്ന പഞ്ചാരിമേളം ഉണ്ടായിരിക്കും. വൈകിട്ട്ചോറ്റാനിക്കര സുഭാഷിന്റെ സോപാന സംഗീതം, കുമാരി നേഹകര്ത്ത വെളിയത്തിന്റെ ശാസ്ത്രീയസംഗീതം, വിളക്കെഴുന്നളിപ്പ് എന്നിവ നടക്കും. പെരുവനം കുട്ടന് മാരാരും സംഘവും നയിക്കുന്ന പഞ്ചാരിമേളമാണ് പ്രധാന പരിപാടി. കാലടി ക്ഷേത്ര കലാസ്വദക സമിതിയാണ് അന്നത്തെ മേളസമര്പ്പണം നടത്തുന്നത്.
ഫെബ്രുവരി2ന് വൈകിട്ട് 7ന് നാട്ടരങ്ങ് നടക്കും. നാട്ടിലെ കലാക്കാരന്മാര് ഒരുക്കുന്ന നാട്ടരങ്ങ് പരിപാടിയില്‍ ഭക്തിഗാനങ്ങള്‍, നൃത്ത സംഗീതശില്പം, തുടങ്ങിയവിവിധ കലാപരിപാടികള്‍ നടക്കും. തിരുവനന്തപുരം കേരളകലാഗ്രാമം അവതരിപ്പിക്കുന്ന രാഗോദയം ആര്‍ട്ടിസ്റ്റിന്റെ ‘വില്‍പ്പാട് ‘ നടക്കും. ഭക്തി സാന്ദ്രമായ ഒരു പ്രാചീന ക്ഷേത്രകലയുടെ പുനര്‍ജനിയാണ് വില്‍പ്പാട്. അന്യംനിന്നു പോകുന്ന കലാരൂപത്തെ ഇന്നത്തെ തലമുറയ്ക്ക് പുതുമയോടെ അവതരിപ്പിക്കുകയാണ്ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: