മലപ്പുറം: തിരൂര്‍ മംഗലത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സിപിഎമ്മുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ പോലീസ് റെയ്ഡ്. മലപ്പുറം ടൗണില്‍ മഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കഴിഞ്ഞദിവസം മംഗലത്തും പരിസരപ്രദേശങ്ങളിലും എസ്ഡിപിഐ ശക്തികേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ റെയഡ് നടത്തിയത്.
അതേസമയം സിപിഎമ്മുകാരെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ നാല് എസ്ഡിപിഐക്കാരെ കോടതി റിമാന്റ് ചെയ്തു. മംഗലം ആശാന്‍പടി സ്വദേശി ഏനീന്റെപുരക്കല് മജീദ്കുട്ടി, തൈവളപ്പില്‍ നൗഫല്‍, പെരുന്തുരുത്തി സ്വദേശി വെങ്ങാടന്‍ ഗഫൂര്‍, പരപ്പേരി സ്വദേശി ആലിക്കല്‍ ഷാബിന്നൂര് എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ഇന്നലെയാണ് പ്രതികളെ തിരൂര്‍ സബ്കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: