തിരുവനന്തപുരം: സി.പി.എമ്മിെന്റ പ്രമുഖ നേതാക്കളടക്കം മുന്നൂറോളം പേര് ബി.ജെ.പി.യില്‍ ചേരുന്നു. 15 വര്ഷത്ത്ലേറെയായി സി.പി.എം വെളളനാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും വെളളനാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റുമായ എസ്. കൃഷ്ണകുമാര്‍, വെളളനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് മുന്നൂറോളം പേര് ബി.ജെ.പി.യിലേക്കെത്തുന്നത്. പാര്‍ട്ടിയുടെ ഏകാധിപത്യ നടപടികളിലും അഴിമതിയിലും പ്രതിഷേധിച്ചാണ് 35 വര്‍ഷത്തെ തെന്റ പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് എസ്.കൃഷ്ണകുമാര്‍ പറഞ്ഞു.
1979 മുതലാണ് കൃഷ്ണകുമാര്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. 91 മുതല്‍ വെളളനാട് ലോക്കല്‍കമ്മറ്റി സെക്രട്ടറിയായിരുന്നു. 96 മുതല്‍ നെടുമങ്ങാട് ഏര്യാകമ്മറ്റി അംഗം 99 ല്‍ ഏര്യാസെന്റര്‍ അംഗം 2004 മുതല്‍ 2010 വരെ വീണ്ടും വെള്ളനാട് ലോക്കല്‍കമ്മറ്റി സെക്രട്ടറി, 2009 മുതല്‍ വിളപ്പില്‍ ഏര്യാ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.2007 മുതല്‍ വെളളനാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റായിരുന്ന കൃഷ്ണകുമാര്‍ ബാങ്കില്‍ എം.ഡി.എസ് ചിട്ടി ഇടപാടില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിക്കെതിരെ ശബ്ദമുയര്ത്തിയതുമുതലാണ് സി.പി.എം നേതൃത്വത്തിെന്റ കണ്ണിലെ കരടായി മാറിയത്.
കൃഷ്ണകുമാര്‍ ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ബോര്‍ഡംഗവും കിലയിലെ ഫാക്കല്‍റ്റിയുമായിരുന്നു. 2012ലും ബാങ്ക് പ്രസിഡനൃ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചു. ബാങ്കിലെ അഴിമതികളക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൃഷ്ണകുമാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് ബാങ്കില്‍ റെയ്ഡ് നടത്തുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
2000 മുതല്‍ 2010 വരെ വെളളനാട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന ഗിരിജാകുമാരി മഹിളാ അസോസിയേഷന് ജില്ലാ കമ്മറ്റിയംഗമായിരുന്നു. ഇന്ത്യയിലെ മികച്ച വനിത പഞ്ചായത്ത് പ്രസിഡന്റിനുളള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഗിരിജാകുമാരിയുടെ കാലത്താണ് ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ ദുരിതാശ്വാസനിധി ഏര്‍പ്പെടുത്തുന്നത്. ഇത് പിന്നീട് പഞ്ചായത്ത് രാജില്‍ നിയമമായി മാറുകയും ചെയ്തു. വെളളനാട് പഞ്ചായത്ത് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടതും വിജയകുമാരിയുടെ കാലത്താണ്.
നരേന്ദ്രമോദിയുടെ വികസന നയമാണ് ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളുടെ രക്ഷക്ക് ഇനി ഉതകുകയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തങ്ങളുടെ അനുഭവത്തില്‍ സി.പി.എമ്മാണ് ഏറ്റവും വലിയ വര്‍ഗ്ഗീയകക്ഷി. വെളളനാട് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിെന്റ കടംവീട്ടാന്‍ ഒന്നരസെനൃ ഭൂമി 1.37 കോടിക്ക് വിറ്റപ്പോഴാണ് ദേശാഭിമാനിയുടെ 32 സെനൃ സ്ഥലം വെറും 3.5 കോടിക്ക് വ്യവസായിക്ക് മറിച്ചുവിറ്റത്. ലാവ്ലിന്‍കേസ് ഒത്തുതീര്‍പ്പാക്കാന്‍ 100 ഏക്കര്‍ ബിനാമിപേരില്‍ സ്വന്തമാക്കിയവരുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാറും ഗിരിജാകുമാരിയും അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിലുളള 300 ഓളം പ്രവര്‍ത്തകര്‍ വരുംദിവസങ്ങളില്‍ ബി.ജെ.പി. മെമ്പര്‍ഷിപ്പ് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: