തിരുവനന്തപുരം: റോഡ് അപകടങ്ങളും മറ്റു സംഭവങ്ങളും നിരീക്ഷിക്കാനും തത്സമയം അടിയന്തര സഹായം ലഭ്യമാക്കാനുമുളള ആക്സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം ആന്റ് ട്രാഫിക്ക് മാനേജ്മെന്റ് സെന്റര്‍ (എ ആര് എസ്, ടിഎംസി) മദ്ധ്യപ്രദേശില്‍ ആരംഭിച്ചു. ടെക്നോപാര്‍ക്കിലെ എആര്‍എസ് എന്ന കമ്പനിയാണ് മദ്ധ്യപ്രദേശിലെ നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ജില്ലാ റോഡുകള്‍ തുടങ്ങി 20,000 ത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സേവനം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നിര്‍വഹിച്ചു.
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ട്രാഫിക്ക് നിരീക്ഷണങ്ങള്‍ ചെയ്യുന്ന പദ്ധതി നടപ്പാക്കുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം.
20 ശതമാനത്തോളം പേര്‍ക്ക് ജീവന് നഷ്ടപ്പെടുന്നത് റോഡ് അപകടങ്ങളിലൂടെയാണെന്നും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വലിയ നിരക്കാണെന്നും എആര്‍എസ് ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍ ജെ.എച്ച്.ലിന്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: