കൊച്ചി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനായി കോര്പറേഷന് ബാങ്കിന്റെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളുടെ സഹധര്‍മിണിമാര്‍ ചേര്‍ന്ന് കോര്‍പ് കിരണ്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്കി. ബാങ്ക് ചെയര്മാന് എസ്.ആര്. ബന്‍സാലിന്റെ പത്നി സുമിത്രാ ബന്സാലാല് സംഘടനയുടെ പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയരക്റ്റര് എ.എല്‍. ദൗലത്താനിയുടെ പത്നി കാഞ്ചന് ദൗലത്താനി വൈസ് പ്രസിഡന്റുമാണ്.
പാവപ്പെട്ട സ്കൂള്‍ കുട്ടികള്‍, അഗതി മന്ദിരങ്ങളിലേയും വൃദ്ധ സദനങ്ങളിലേക്കും അന്തേവാസികള്‍, വികലാംഗര്‍ എന്നിവര്‍ക്ക് സൗജന്യ ഭക്ഷണവും, വസ്ത്രവും, ദുര്‍ബല വിഭാഗങ്ങള്‍ക്ക് ചികിത്സാ സൗകര്യം, രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, വയോജന വിദ്യാഭ്യാസം എന്നിവ കോര്‍പ് കിരണിന്റെ ലക്ഷ്യങ്ങളില്‍ പെടുമെന്ന് ബാങ്ക് ചെയര്മാന് എസ്.ആര്. ബന്‍സാല്‍ പറഞ്ഞു.
കോര്പറേഷന് ബാങ്കിന്റെ സര്‍ക്കിള്‍, സോണല്‍ ഓഫീസുകളിലും കോര്‍പ് കിരണ്‍ യൂണിറ്റുകള്‍ രൂപീകരിച്ച് സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയരക്റ്റര് ബി.കെ. ശ്രീവാസ്തവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: