തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കുളത്തൂരില്‍ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം കോണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആത്മഹത്യ ചെയ്ത യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയോ ബന്ധുക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയോ ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. യുത്ത് കോണ്‍ഗ്രസ്-ഗുണ്ട-പോലീസ് കൂട്ടുകെട്ടിന്റെ തെളിവാണ് യുവാക്കളുടെ മരണമെന്നും സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്ത് നിന്നും പി.ശ്രീരാമകൃഷ്ണനാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: