തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയേയും ദല്‍ഹിക്ക് വിളിപ്പിച്ചു. ഇരുവരും കേന്ദ്രനേതാക്കളുമായി വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം, പുതിയ കെപിസിസി പ്രസിഡന്റ് എന്നിവയാണ് ചര്‍ച്ചാ വിഷയം.
കഴിഞ്ഞ പ്രാവശ്യത്തേതുപോലെ പതിനേഴ് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ താത്പര്യം. ഇക്കാര്യം നാളത്തെ ചര്‍ച്ചയില്‍ കേരള നേതാക്കളോട് നിര്‍ദേശിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്നിക് അടുത്തയാഴ്ച കേരളത്തില്‍ എത്തുന്നുണ്ട്.
പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് മുകുള്‍വാസ്നിക് അറിയിച്ചെങ്കിലും ആശയകുഴപ്പം തുടരുകയാണ്. അതിനാല്‍ കേരള നേതാക്കളുമായി ഒരുവട്ടം കൂടി ഇക്കാര്യം ചര്‍ച്ച ചെയ്യും. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ നിയമിക്കുമെന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: