തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശിതരൂരും ഭാര്യ സുനന്ദ പുഷ്ക്കറുമായും ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ സംസ്ഥാന നിയമസഭയില്‍ നേരിയ ബഹളത്തിന് ഇടയാക്കി. പാക് ചാരസംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിനിടെയാണ് ശശി തരൂരിനെതിരെ സുനന്ദപുഷ്ക്കറിന്റെ ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.
പ്രതിപക്ഷത്തെ ജെയിംസ് മാത്യു, സാജു പോള്‍ എന്നിവരായിരുന്നു ചോദ്യങ്ങള്‍ ഉന്നയിച്ചത്. തന്റെ ഭര്‍ത്താവിന് ഐ.എസ്.ഐ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സുനന്ദ പുഷ്ക്കര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നുവെന്ന് ജയിംസ് മാത്യു വിമര്‍ശനം ഉന്നയിച്ചതാണ് ബഹളത്തിനിടയാക്കിയത്.
ശശി തരൂരിനെ കോണ്‍ഗ്രസ് വക്താവായി തെരഞ്ഞെടുത്തതിനെയും ജയിംസ് മാത്യു വിമര്‍ശിച്ചു. ഈ പരാമര്‍ശത്തിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ രംഗത്തെത്തി. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 864 കിലോ കഞ്ചാവ് പിടികൂടിയതായും 810 പേരെ പ്രതികളാക്കിയതായും എളമരം കരീമിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി കെ. ബാബു പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുട്ടികള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് 4,204 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ പ്രതികളായ 4,494 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: