ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. ശക്തമായ വിമത നീക്കം വിജയ് ബഹുഗുണയുടെ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടുത്തുമെന്ന് സൂചന. കേന്ദ്രമന്ത്രി ഹരീഷ് റാവത്തോ സംസ്ഥാന നഗര വികസന മന്ത്രി പ്രീതം സിങ്ങോ പകരം പരിഗണിക്കപ്പെടുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ധനകാര്യമന്ത്രി ഇന്ദിരാ ഹൃദയേഷും മുഖ്യമന്ത്രിപദ മോഹികളുടെ കൂട്ടത്തിലുണ്ട്.
2012ലാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ സര്‍ക്കാര്‍ അധികാരമേറ്റത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ റാവത്തിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെട്ടു. എന്നാല്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടല്‍ ബഹുഗുണയ്ക്ക് അവസരമൊരുക്കി. അടുത്തകാലത്ത് ബഹുഗുണയ്ക്കെതിരായ വിമതഭീഷണി ശക്തമായിരുന്നു. അതു ഫലം കണ്ടെന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര മന്ത്രി ഗുലാം നബി ആസാദ്, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ജനാര്‍ദ്ദന്‍ ദിവേദി, അംബികാ സോണി എന്നിവരുള്‍പ്പെട്ട സമിതി സംസ്ഥാനത്തേക്ക്നിരീക്ഷകരെ അയ്ക്കാന്‍ തീരുമാനച്ചെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ നിരീക്ഷക സംഘം ഉത്തരാഖണ്ഡില്‍ എത്തിയേക്കും. ഫെബ്രുവരി ആദ്യവാരം പുതിയ മുഖ്യമന്ത്രിയെ അവരോധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: