കൊച്ചി: ആദിശങ്കരന്റെ ജന്മനാട്ടില് സ്ഥാപിതമായ നെടുമ്പാശ്ശേരി അന്താരഷ്ട്രവിമാനത്താവളത്തിന് ശങ്കരാചാര്യരുടെ പേര് നിര്‍ദ്ദേശിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് ആവശ്യപ്പെട്ടു.
ആദിശങ്കരന്റെ ജന്മംകൊണ്ട് പവിത്രമായ കാലടി ലോകോത്തര പ്രശസ്തിയിലെത്തിച്ചത് ശങ്കരാചാര്യരുടെ മഹത്വമാണ്. അതുള്‍ക്കൊണ്ട് കൊണ്ട് വിമാനത്താവളത്തിന് ശങ്കരാചാര്യ അന്താരാഷ്ട്ര വിമാനത്താവളം എന്ന് നാമകരണം ചെയ്യണമെന്നും വിശ്വഹിന്ദുപരിഷത്ത് ആലുവ ജില്ലാസമിതിയോഗത്തില് സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. ശശി തുരുത്ത്, ജയകുമാര്‍, എന്‍ . അനില്‍കുമാര്‍, അനിരുദ്ധന്, ഗോപി പാതാളം എന്നിവര്‍ സംസാരിച്ചു. വാഹന പ്രചരണ ജാഥ, ഒപ്പ് ശേഖരണം, എന്നീ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: