തിരുവനന്തപുരം: ‘ജന്മഭൂമി’ യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ശ്രീ രവിശങ്കറിന്റെ ആശംസയും പിന്തുണയും. ദേശീയ ദൗത്യവുമായി പുറത്തിറങ്ങുന്ന ‘ജന്മഭൂമി’ കൂടുതല്‍ പ്രചരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജീവനകലയുടെ ആചാര്യന് പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ ‘ജന്മഭൂമി’ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജന്മഭൂമി’യുടെ സംസ്കൃതി പേജിനെ പ്രശംസിച്ച ശ്രീ ശ്രീ രവിശങ്കര്‍, അതില്‍ താന്‍ സ്ഥിരമായി എഴുതാമെന്നും സൂചിപ്പിച്ചു. ജനുവരി 15ന് ആരംഭിച്ച വാര്‍ഷികവരിസംഖ്യ, പത്രം സ്പോണ്‍സര്‍ഷിപ്പ് പദ്ധതികളെകുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. പദ്ധതികള്‍ക്ക് എല്ലാവിധ വിജയങ്ങളും ആശംസിച്ച രവിശങ്കര്‍, ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് അകമഴിഞ്ഞ പിന്തുണയും വാഗ്ദാനം ചെയ്തു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, യൂണിറ്റ് മാനേജര്‍ ടി.വി. പ്രസാദ് ബാബു, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അജി കുമാര്‍, ആര്‍ട്ട് ഓഫ് ലിവിംഗ് ഡയറക്ടര്‍ സ്വാമി സദ്യോജാത എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടന്നുവരികയാണ്. ജന്മഭൂമിയുമായി ബന്ധപ്പെട്ട ജനകീയ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൂടുതല്‍ ആളുകളെ വാര്ഷികവരിക്കാരാക്കുന്നതിനൊപ്പം തലസ്ഥാനത്ത് പത്രത്തിന് സ്വന്തമായി ഒരു പ്രസ് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ പത്രം സ്പോണ്സര് ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ഒ. രാജഗോപാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: