കൊച്ചി : ഫോക്സ് വാഗണ്‍ പോളോയുടെ എല്ലാ മോഡലുകളിലും മുന്നില്‍ ഇരട്ട എയര്‍ ബാഗുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ക്ക് കാര്യമായ പരിക്കേല്‍ക്കാതിരിക്കാന്‍ സഹായകമാണ് എയര്‍ ബാഗുകള്‍. പ്രീമിയം ഹാച്ബാക്ക് വിഭാഗത്തില്‍ അധിക നിരക്ക് നല്‍കാതെ എയര്‍ബാഗ് ലഭ്യമാക്കുന്ന ഏക കാര്‍ നിര്‍മാണ കമ്പനിയാണ് ഫോക്സ് വാഗണ്‍.
അതേപോലെ പോളോയുടെ കംഫര്ട്ലൈന് മോഡലില്‍ ആന്റി – ലോക് ബ്രേക്കുകള്‍ (എബിഎസ്) ലഭ്യമാക്കിക്കൊണ്ട് സുരക്ഷയില്‍ ഒരടി കൂടി മുന്നോട്ടു വച്ചിരിക്കയാണ് ഫോക്സ്വാഗണ്. പൊടുന്നനെ ബ്രേക്ക് ചെയ്താലും കാറിന്റെ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ സഹായകമാണ് എബിഎസ്.
ഘടകങ്ങളുടെ വില വര്‍ധനവും രൂപയുടെ വിലയിടിവും മൂലമുണ്ടായിട്ടുള്ള ഉല്പാദനച്ചെലവ് ഭാഗികമായി കുറക്കുന്നതിനായി ഫെബ്രുവരി 1 മുതല്‍ പോളോ, വെന്റോ മോഡലുകളുടെ വില 2.7 ശതമാനം വര്‍ധിപ്പിക്കുന്നതായി ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്റ്റര് അരവിന്ദ് സാക്സേന പറഞ്ഞു. വിവിധ പോളോ മോഡലുകള്‍ക്ക് 22700 രൂപ വരെയും വെന്റോ മോഡലുകള്‍ക്ക് 26800 രൂപ വരെയും ഇതു മൂലം വര്‍ധനവുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: