കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ ആരംഭിക്കേണ്ടതിനേക്കാള് 30 വര്‍ഷത്തോളം താമസിച്ചതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഇന്‍ഡ്യന്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ടെക്നിക്കല്‍ ആര്ബിട്രേറ്റേഴ്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊളംബോ ടെര്‍മിനല്‍ നേരത്തെ ആരംഭിച്ചതിനാല്‍ നേട്ടമുണ്ടാക്കാനായി. വൈകി ആരംഭിച്ചതിനാലാണ് വല്ലാര്‍പാടത്തിന് പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ആര്ബിട്രേഷന് മേഖലയിലെ പുതിയ തരംഗങ്ങളെയും സാധ്യതകളെയും കുറിച്ച് ഇന്സ്റ്റിറ്റിയൂഷന് സംഘടിപ്പിക്കു ദ്വിദിന ദേശീയ സെമിനാര്‍ 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ കലൂര്‍ ഐഎംഎ ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 31ന് രാവിലെ 10.30ന് ജസ്റ്റിസ് എസ് സിരിജഗന് ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം ശനിയാഴ്ച 3.30ന് റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് എംഡി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും.
ഇന്സ്റ്റിറ്റിയഷന് കേരള ചാപ്ടര്‍ ചെയര്മാന് പി കെ ഐസക്, സെക്രട്ടറി കെ എസ് ശശിധരന്, ടി ജെ ചെറിയാന്, എം പി എബ്രഹാം, പി രാധാകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: