മലപ്പുറം: ഗൗരിയമ്മയെ തള്ളി ജെഎസ്എസ് മലപ്പുറം ജില്ലാ കമ്മിറ്റി രാജന്‍ബാബുവിന് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് യുഡിഎഫ് വിടാനുള്ള തീരുമാനം ഗൗരിയമ്മ പ്രഖ്യാപിച്ചതോടെയാണ് ജെഎസ്എസ് രണ്ടായി പിളര്‍ന്നത്. സംസ്ഥാന പ്രസിഡന്റായിരുന്ന രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. രാജന്‍ബാബു ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എ കെ.കെ ഷാജു പ്രസിഡന്റായും 97 അംഗ സംസ്ഥാന കമ്മിറ്റിയും യുഡിഎഫിനെ പിന്തുണക്കുന്ന ഈ വിഭാഗം രൂപീകരിച്ചിരുന്നു.
ജെഎസ്എസ് മുന്നണി വിടേണ്ട ഒരു സാഹചര്യം നിലവിലില്ലെന്നും ഗൗരിയമ്മ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും ജെഎസ്എസ് ജില്ലാ ഭാരവാഹികള്‍ അരോപിച്ചു. എല്‍ഡിഎഫില്‍ നിന്നും യാതൊരുവിധ ഉറപ്പും ലഭിക്കാത്ത സാഹചര്യത്തില്‍ ഗൗരിയമ്മ പോകുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഗൗരിയമ്മക്കൊപ്പമുണ്ടെന്ന് പറയുന്ന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിഷമതകള്‍ സൃഷ്ടിക്കാനെ ഇത് ഉപകരിക്കൂ. യുഡിഎഫ് ഏകോപനസമിതിയില്‍ രാജന്‍ബാബുവും കെ.കെ ഷാജുവും ഉണ്ട്. ഈ സാഹചര്യത്തില്‍ പുറത്തുപോകേണ്ട സാഹചര്യം ഇവരെ പിന്തുണക്കുന്നവര്ക്കില്ല. യുഡിഎഫ് വിടുകയാണെന്ന് പറഞ്ഞ ഗൗരിയമ്മ യുഡിഎഫില്‍ നിന്നും ലഭിച്ച ബോര്‍ഡ്, കോര്പ്പറേഷന് ചെയര്മാന് സ്ഥാനങ്ങള്‍ തിരിച്ചുനല്‍കാന്‍ തയ്യാറാവണമെന്നും ജില്ലാ പ്രസിഡന്റ് പി.എച്ച് ഫൈസല്‍ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹിമാന് മുള്ളുങ്ങല്‍, ജോ. സെക്രട്ടറി മലയില്‍ ബീരാന്‍കുട്ടി, യൂത്ത് വിംഗ് പ്രസിഡന്റ് വി.ടി സ്വാലിഹ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: