കൊച്ചി: വാഹനങ്ങളുടെ നികുതി അമിതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 20ന് മൂന്ന് ലക്ഷത്തോളം വരുന്ന കോണ്ട്രാക്റ്റ് ക്യാരേജുകള്‍ ജി- ഫോം കൊടുത്ത് കയറ്റിയിടുമെന്ന് ട്രാവല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് കേരള സംസ്ഥാന സെക്രട്ടറി സുധീര്‍ മേനോന്90 പറഞ്ഞു. വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നിനു ശേഷം 180000 രൂപയോളം 15 വര്‍ഷത്തേക്ക് അടക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല. ഇതുകൂടാതെ അന്യസംസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളില്‍ നിന്നും 350 രൂപ പെര്‍മിറ്റിന് പുറമേ 8000 രൂപ മുതല്‍ 98000 രൂപ വരെ പുതിയ നികുതി ഭേദഗതി അനുസരിച്ച് അടയ്ക്കേണ്ടി വരും. ഇതു വഴി സര്‍ക്കാരിനു രണ്ടുകോടി രൂപ അധിക വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റ്, തീര്‍ത്ഥാടനത്തെ സാരമായി ബാധിക്കുമെന്നും അതിനാല്‍ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഏതൊരു നികുതി വര്‍ധനവും പോലെ ഇതും സാധാരണക്കാരുടെ നികുതി ഭാരം വര്‍ധിപ്പിക്കുമെന്ന് സുധീര്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ എം എസ് അനില്‍ കുമാര്‍, സാജു പി നായര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: