മൈദുഗുരി: വടക്കു കിഴക്കന്‍ നൈജീരിയയിലുണ്ടായ രണ്ടു വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ 71 പേര് കൊല്ലപ്പെട്ടു . സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റടുത്തില്ലെങ്കിലും സംശയമുന നീളുന്നത് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ ബോകോ ഹറാമിനു നേരെയാണ് .
ഞായറാഴ്ച നടന്ന ആക്രമണങ്ങളുടെ വിവരം തിങ്കളാഴ്ച ഏറെ വൈകിയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തു വിട്ടത് . ബോണോയിലെ തിരക്കേറിയ വാണിജ്യ കേന്ദ്രത്തിലുണ്ടായ ആദ്യ ആക്രമണത്തില്‍ 45 പേര് കൊല്ലപ്പെട്ടു .26 പേര്‍ക്ക് പരിക്കേറ്റു .
രണ്ടാമത്തെ ആക്രമണം അദാമവയിലായിരുന്നു .ഇതില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: