ന്യൂദല്‍ഹി: ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്നും ബര്‍ഖാ സിംഗിനെ മാറ്റണമെന്ന് ദല്‍ഹി സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. പകരം മൈത്രേയി പുഷ്പയെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട് .
എഎപി നിയമകാര്യ മന്ത്രി സോംനാഥ് ഭാരതിയുടെ റെയ്ഡിനെതിരെ ഉഗാണ്ടന്‍ വനിതകള്‍ നല്കിയ പരാതിയില്‍ വനിതാ കമ്മീഷന് അധ്യക്ഷയെടുത്ത സമീപനം എഎപി സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു .
വനിതാ കമ്മീഷന് അധ്യക്ഷ ബുര്‍ഖാ സിംഗ് കോണ്‍ഗ്രസുകാരിയാണെന്നും അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും എഎപി ആരോപിച്ചിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: