ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ചെലവിലെ കൃത്രിമത്വം ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നിയമമന്ത്രി സോമനാഥ് ഭാരതിക്കും ഹൈക്കോടതി നോട്ടീയസച്ചു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയായ 14 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക ഇരുവരും ചെലവഴിച്ചെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഇവരുടെ എതിര് സ്ഥാനാര്‍ത്ഥികളുമായ വിജേണ്ടര്‍ ഗുപ്തയും ആരതി മെഹ്രയുമാണ് കോടതിയെ സമീപിച്ചത്.
ജന്ദര്‍മന്ദിറില്‍ നവംബര്‍ 11ന് നടത്തിയ വലിയ സമ്മേളനത്തിന്റെ ചിലവ് ഇരു സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നാണ് പരാതി.
കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് ചെലവ് 4 ലക്ഷം രൂപയും സോമനാഥ് ഭാരതിയുടെ വെറും അഞ്ചു ലക്ഷവും മാത്രമാണ്. 13 ലക്ഷം രൂപ വീതം ഇരുവരും ജന്ദര്‍മന്ദറിലെ സമ്മേളനത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നതിന്റെ രേഖകളും ബിജെപി കോടതിയില്‍ സമര്‍പ്പിച്ചു.
സമ്മേളനത്തിനായി 39 ലക്ഷം രൂപയാണ് ചിലവായത്. ഇത് സമ്മേളനത്തില്‍ പങ്കെടുത്ത മൂന്ന് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചട്ടം. അങ്ങനെയെങ്കില്‍ ഇരുവരുടേയും തെരഞ്ഞെടുപ്പ് ചെലവ് പരിധി മറികടക്കുമെന്നതിനാല്‍ രേഖകളില്‍ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും നോട്ടീസയച്ച കോടതി കേസ് ഫെബ്രുവരി 25 ന് പരിഗണിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: