കൊച്ചി : പച്ചാളം, ചിറ്റൂര്‍, വടുതല തുടങ്ങിയ തീരപ്രദേശ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മാത്രം പട്ടയം നിഷേധിക്കുന്നത് ഭൂമാഫിയയെ സഹായിക്കാനെന്ന് ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമിതി കണ്‍വീനര്‍ ടി.എസ്.ബാലകൃഷ്ണന്. കൈയ്യേറ്റക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്താവകാശം ഉറപ്പ് വരുത്താന്‍ പട്ടയമേള സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി വിവേചന പരമാണ്. എറണാകുളത്ത് പട്ടയം മറിച്ച് വില്‍ക്കുന്നത് വ്യാപകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലവര്‍ഷം ശക്തമായി ആക്രമിക്കുന്ന എറണാകുളം കായലിന്റെ തീരം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
വീടില്ലാത്തവര്‍ക്ക് വീടുവെച്ചു നല്‍കാനെന്ന വ്യാജേന ജനകീയാസൂത്രണത്തിന്റെ പേരില്‍ ഈ പ്രദേശത്തെ തീരവാസികളില്‍ നിന്നും കുടികിടപ്പവകാശം മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് വാങ്ങിയിരിക്കുകയാണ് അധികൃതര്‍. മറൈന്‍ഡ്രൈവ് രണ്ടാം ഘട്ട വികസനം നടപ്പാക്കാന്‍ ജിസിഡിഎ തയ്യാറെടുക്കുന്നു. വലിയ പാരിസ്ഥിതികപ്രശ്നമുണ്ടാക്കുന്ന ഈ പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ക്കു നഷ്ടപ്പെടുന്ന സ്ഥലത്തിനു പകരമായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സെന്റ് സ്ഥലം വീതം കാസര്‍കോഡ് നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ബാലകൃഷ്ണന് പറഞ്ഞു. പകരം ഭൂമിയല്ല ജനിച്ചു വളര്‍ന്ന മണ്ണിന്റെ പട്ടയം എത്രയും വേഗം നല്‍കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് സമിതി ആവശ്യപ്പെട്ടു.
തീരദേശവാസികളായ കെ.വി.ഷണ്മുഖന്, ഷീജ ബിനീഷ്, കൃഷ്ണവേണി, പി.കെ.പൊന്നപ്പന്, ബിന്ദു സന്തോഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: