കൊച്ചി : രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ സംവിധാനമാകെ തകരാറിലാണെന്നു പ്രചരിപ്പിച്ച് അരാജകത്വം സൃഷ്ടിച്ച് താത്കാലികനേട്ടങ്ങള്‍ക്കു ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ആയുസ്സില്ലെന്ന് ഓള് ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉപരിപ്ലവമായ പ്രകടനമാണ് അവരുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തെ മുരടിപ്പിക്കുന്ന ബജറ്റാണ് മന്ത്രി കെ.എം.മാണി അവതിരിപ്പിച്ചത്. റവന്യൂ കമ്മി കുറക്കാനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും ഇല്ലാത്തത് കാഴ്ചപ്പാടിലെ പാകപ്പിഴയാണെന്നും ദേവരാജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: