കൊച്ചി : മെട്രോ ഒന്നാംഘട്ട പദ്ധതിയിലുള്‍പ്പെടുത്തി റയില്നിര്മാണം തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് ഇന്നലെ ചേര്‍ന്ന കെഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡുയോഗം അനുമതി നല്കി. തീരുമാനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിക്കണം. ഇതിനായി 323 കോടിരൂപയുടെ അധിക ചെലവാണ് കണക്കാക്കുന്നത്. ഫ്രഞ്ച് ധനകാര്യസ്ഥാപനമായ ഏജന്‍സ് ഫ്രാഞ്ചൈസ് ഡി ഡവലപ്മെന്റ് (എഎഫ്ഡി) ല്‍ നിന്നും 1500 കോടി രൂപ (180 മില്ല്യണ്‍ ഡോളര്‍) വായ്പയെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. 25 വര്‍ഷമാണ് വായ്പ കാലാവധി. അതില്‍ 20വര്‍ഷം ലോണ്‍ കാലാവധിയും 5 വര്‍ഷം ഗ്രേസ് പീരീഡുമായിരിക്കും. രണ്ടു കരാറിലാണ് എഎഫ്ഡി ഒപ്പു വക്കുന്നത്. ഫെബ്രുവരി എഴിന് ഡല്‍ഹിയില്‍ ധനകാര്യമന്ത്രാലയവുമായി ക്രെഡിറ്റ് ഫെസിലിറ്റി എഗ്രിമെന്റിലും, എട്ടിന് കൊച്ചിയില്‍ കെഎംആര്‍സിയും എഎഫ്ഡി യും തമ്മില്‍ പ്രോജക്ട് എഗ്രിമെന്റിലുമാണ് ഒപ്പുവക്കുന്നത്. ക്വാളിറ്റി ആന്റ് സേഫ്റ്റി മോണിറ്ററിങ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനും, സ്പെഷ്യല്‍ ഡ്യൂട്ടി ഓഫിസറായി (യുടി) സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എം.കെ.സിന്‍ഹയെ സി.കെ.ഖെയ്ത്തിനു പകരമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനും, എറണാകുളം സ്റ്റേഷനും പേട്ടയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കരാര്‍ ഇറാ-റാങ്കനില് നിന്നും നീക്കുന്നതിനും ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
ഡയറക്ടര്ബോര്ഡു തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കെഎംആര്‍എല്‍ ചെയര്മാന് ഡോ.1000.97 കോടി രൂപയാണ് നടപ്പു വര്‍ഷത്തെ ചെലവു കണക്കാക്കുന്നത്. അടുത്ത വര്‍ഷത്തെ പദ്ധതിചെലവു കണക്കാക്കിയിരിക്കുന്നത് 2395.48 കോടി രൂപയാണ്. തൃപ്പൂണിത്തുറവരെ റയില്‍ നീട്ടുന്നതിനു വേണ്ടി വരുന്ന 323 കോടി രൂപ ഇതിനു പുറമെയാണ്. എഎഫ്ഡിയില്‍ നിന്നും വായ്പയെടുക്കുന്നതിന് കാനറാബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
നിലവില്‍ 1170കോടി രൂപ കാനറാബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ട്. 2170 കോടിരൂപ ഗവണ്മെന്റ് ഇക്വിറ്റിവഴി സ്വരൂപിക്കാനും പദ്ധതിയുണ്ടെന്ന് ചെയര്മാന് പറഞ്ഞു. മെട്രോ റയില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വേഗത്തില്‍ തീരുന്നുണ്ട്. കാസ്റ്റിങ് യാര്‍ഡിലെ തൊഴിലാളി പ്രശ്നങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്കു കയറുന്നതാണ് ഇപ്പോഴും പ്രശ്നമുണ്ടാക്കുന്നതെന്നും ബോര്‍ഡ് വിലയിരുത്തി.
ജില്ലാ കളക്ടര്‍ ഷേക്ക് പരീത്, മഹേഷ് കുമാര്‍, വേദ് മണി തിവാരി, എബ്രഹാം ഉമ്മന്‍, ഡി.ഡി.പഹുജ, ഇ.കെ.ഭരത് ഭൂഷണ്, ഏലിയാസ് ജോര്‍ജ്, വി.ജെ.കുര്യന്, എം.കെ.സിന്‍ഹ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: