ശ്രീനഗര്‍: ജമ്മു കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യാ-പാക്കിസ്ഥാന് അതിര്‍ത്തികള്‍ ഇല്ലാതാകണമെന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായം വിവാദമാകുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് അതിര്ത്തികളില്ലാതാക്കുന്നതല്ലാതെ മറ്റു പരിഹാരം ഇല്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ഇന്ത്യക്കെതിരേ കാര്‍ഗില്‍ യുദ്ധം നടത്തിയ പര്‍വേശ് മുഷാറഫ് മുന്നോട്ടുവെച്ച സൈന്യത്തെ പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള നയങ്ങളെ പിന്തുണച്ച ഒമറിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച അഭിമുഖം മെഹ്ര് തരാര്‍ എന്ന പത്രപ്രവര്ത്തകയുടേതാണ്. കൊല്ലപ്പെടും മുമ്പ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മെഹ്റര്‍ തരാറിനെ പാക്കിസ്ഥാന് ചാരപ്രവര്ത്തകയെന്ന് ആരോപിച്ചിരുന്നു.
ദേശീയ വാദികള്‍ ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായപ്രകടനത്തെ ശക്തമായി അപലപിച്ചപ്പോള്‍ അനുകൂലിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത് കാശ്മീര്‍ വിഘടന വാദികളായ ഹുറീയത്തിന്റെ ഒരു വിഭാഗവും പ്രതിപക്ഷമായ പിഡിപിയുമാണ്. കാശ്മീരിന്റെ സ്വയംഭരണമെന്ന പദ്ധതിയുടെ ഭാഗമാണ് ഈ കാഴ്ചപ്പാടെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: