ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ ഏറ്റവും പ്രായമുള്ള കുട്ടികൃഷ്ണന് തളര്ന്ന്വീണു. നില അതീവഗുരുതരമായി തുടരുന്നു. രണ്ട് മുന്കാലുകളിലുള്ള വ്രണങ്ങള്‍ പഴുത്ത് നിലത്ത് കാലൂന്നി നില്ക്കാന് പറ്റാത്ത നിലയിലായിരുന്നു ആന. മുന്‍കാലിലെ നഖങ്ങള്‍ പഴുത്ത് കൊഴിഞ്ഞ് വീഴാറായ നിലയിലാണ്. 68-കാരനായ കുട്ടികൃഷ്ണെ 1956-ല്‍ കോഴിക്കോട് സ്വദേശിയായ വേലുക്കുട്ടിയാണ് നടയിരുത്തിയത്. ആനയുടെ കാലുകള്‍ക്ക് പാദരോഗമാണെന്ന് ദേവസ്വം അധികൃതര്‍ ന്യായവാദം ഉന്നയിക്കുമ്പോള്‍, കാലുകള്‍ക്കേറ്റ ക്രൂമായ മര്‍ദ്ദനമാണ് ഈ ഗജരാജന്റെ ദയനീയ അവസ്ഥക്ക് കാരണമെന്നാണ് ആനപ്രേമികളുടെ ആരോപണം.
ഈ ആനയുടെ കാര്യത്തിലും, ദേവസ്വത്തില്‍ ദുരിതമനുഭവിക്കുന്ന മറ്റ് ആനകളുടെ കാര്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ആനപ്രേമികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച തളര്ന്നുവീഴാറായി നിന്നിരുന്ന കുട്ടികൃഷ്ണനെ വീഴാതിരിക്കുന്നതിന് വേണ്ടി കഴ താങ്ങ് കൊടുത്തിരുന്നുവെങ്കിലും, നിലമോശമായതിനാല് കുട്ടികൃഷ്ണന് വീഴുകയായിരുന്നു. ആനയുടെ കാലില്‍ രണ്ടുവര്‍ഷംമുമ്പ് വൃണം കാണപ്പെട്ടെങ്കിലും, ഇത് മാറുന്നതിന് വേണ്ടുന്ന ചികിത്സയും, മറ്റുപരിചരണവും ആനക്ക് ലഭിച്ചിരുന്നില്ല. ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തില്‍ ഇപ്പോഴുള്ള പാപ്പാന്മാരില് ആനയെക്കുറിച്ച് അറിയാവുന്നവര്‍ വിരലിലെണ്ണാവുന്നവരേയുള്ളു. ഇതുകാരണമാണ് ആനകള്‍ക്ക് നിരന്തരം ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നതെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്. റാമുവെന്ന കൊമ്പന് കാലിന് നീരുവന്നപ്പോള്‍ അതിന് വേണ്ടുന്ന ചികിത്സയും, പരിചരണവും നല്കി ആതിനെ സംരക്ഷിക്കാനുള്ള ശ്രമമല്ല നടന്നത്.
ഗുരുവായൂര്‍ ആനത്താവളത്തിലെ മറ്റൊരുകൊമ്പന് ശ്രീധരന്റെ കണ്ണിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയോളമായി ഇടതു കണ്ണു തുറക്കാനാവാത്ത സ്ഥിതിയിലാണ് ആനയുടെ നില്‍പ്പ്. പനമ്പട്ട കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്നാണ് പറയുന്നതെങ്കിലും പാപ്പാന്മാരുടെ മര്‍ദനത്തിനിടെ തോട്ടി കണ്ണില്‍ തട്ടിയതാണ് പരിക്കിന് കാരണമെന്നും പറയുന്നുണ്ട്. ആനയുടെ ഇടതു കണ്ണിന്റെ കാഴ്ചശക്തി തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ആനപ്രേമികള്‍.
ആനത്താവളത്തിലെ ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ.ടി.സി.ആര്.നമ്പ്യാര്‍, ഡോ.കെ.വിവേക്, ഡോ.പി.ബി.ഗിരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ ആനയെ പരിശോധനക്ക് വിധേയമാക്കി. വേണ്ടുന്ന ചികിത്സ നടന്നു വരികയാണ്. കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്നത് ഉറപ്പു പറയാറായിട്ടില്ലെന്നാണ് ഡോകട്ര്മാര് പറയുന്നത്. വേണ്ടുന്നതിനും, വേണ്ടാത്തിനും ആവശ്യമില്ലാതെ “പാഴ് “നോട്ടീസടിച്ച് പ്രതികരിക്കുന്ന വേദിക്കാരാരും തന്നെ ഈ മിണ്ടാപ്രാണികള്‍ക്ക് നേരെ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: