ആലപ്പുഴ: ജെഎസ്എസില്‍ പിളര്‍പ്പ് പൂര്‍ത്തിയായി. സംസ്ഥാന സമ്മേളനത്തില്‍ യുഡിഎഫ് വിടാനുള്ള ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.ആര്. ഗൗരിയമ്മയുടെ തീരുമാനത്തിനെതിരേ സംസ്ഥാന പ്രസിഡന്റ് രാജന് ബാബു പരസ്യമായി രംഗത്തെത്തി. യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഭൂരിഭാഗം പ്രവര്‍ത്തകരും തന്നോടൊപ്പമാണെന്നും രാജല്‍ ബാബു അവകാശപ്പെട്ടു. ജനാധിപത്യ സംരക്ഷണ സമിതി എന്നാല്‍ ഏതെങ്കിലും നേതാക്കളല്ലെന്നും പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജന് ബാബു വ്യക്തമാക്കിയത്.
യുഡിഎഫ് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് രാജന് ബാബു, കെ.കെ.ഷാജു എന്നിവര്‍ അടക്കമുള്ള യുഡിഎഫ് അനുകൂല നേതാക്കള്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പാര്‍ട്ടി പിരിച്ചു വിട്ടു സിപിഎമ്മില്‍ ചേരുന്നതിനോട് ജെഎസ്എസ് സംസ്ഥാന സമ്മേളനത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഭാവി പരിപാടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വ്യക്തമാക്കണമെന്നും പൊതു ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. യുഡിഎഫ് വിടുന്ന കാര്യം ഇന്ന് ഉച്ചകഴിഞ്ഞ് പൊതു ചര്‍ച്ചയ്ക്ക് ശേഷം ഗൗരിയമ്മ പ്രഖ്യാപിച്ചേക്കും.
അതേസമയം, യുഡിഎഫ് വിടാനാണ് ഗൗരിയമ്മയുടെ തീരുമാനമെങ്കില്‍ അതാവാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: