കൊച്ചി: കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിന് കാബിനറ്റ് തീരുമാനം ഉണ്ടായിട്ടും കേരള സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്താതിരുന്നതിന് എതിരെ കൊച്ചി പൗരാവലിയുടെ വന്‍ പ്രതിഷേധ ധര്‍ണ. കണയന്നൂര്‍ താലൂക്ക് ഓഫീസിനുമുന്നില്‍ നടന്ന ധര്‍ണ്ണ ജസ്റ്റിസ്.വി.ആര്.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന് ഏറെ പ്രയോജനകരമാകുന്ന ഈ സ്ഥാപനത്തിന്റെ കാര്യത്തില്‍ വാക്കുപാലിക്കാതെ മുഖ്യമന്ത്രി വിശ്വാസവഞ്ചന കണിച്ചു എന്ന് അദ്ദേഹം പറഞ്ഞു. രാവിലെ നടന്ന ധര്‍ണയില്‍ പ്രൊഫ.എം.കെ.സാനു, ഡോ.കെ.ആര്.വിശ്വംഭരന്, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, മേയര്‍ ടോണി ചമ്മിണി, മുന്‍ മോയര്മാരായ കെ.എസ്.സോമസുന്ദര പണിക്കര്‍, അഡ്വ.കെ.ബാലചന്ദ്രന്, കെ.എം.ഹംസകുഞ്ഞ്, കെ.ചന്ദ്രന്‍പിള്ള, എക്സ്.എം.പി, സിനിമാനടി മീരാനന്ദന്, ജസ്റ്റീസ് പി.ഷംസുദ്ദീന്, പ്രൊഫ.എം.കെ.അരവിന്ദാക്ഷന്, പ്രൊഫ.എം.കെ.പ്രസാദ്, വി.ജെ.പൗലോസ്, എസ്.കൃഷ്ണമൂര്‍ത്തി, അഡ്വ.എന്‍.സതീഷ്, സി.ജി.രാജഗോപാല്‍, ജനതാദള്‍ സാബുജോര്‍ജ്, എസ്ആര്‍പി ഇ.കെ.മുരളീധരന്, കേരളാ കോണ്‍ഗ്രസ് കുമ്പളം രവി, കുരുവിളാ മാത്യൂസ്, പി.ജെ.രാജേഷ്, അഡ്വ.ടി.ബി.മിനി, സിപിഐ എം.എന്‍.ചാള്‍സ് ജോര്‍ജ്, ഇ.എ.കുമാരന് അഡ്വ.ഇ.എം.സുനില്‍കുമാര്‍, ജോര്‍ജ്ജ് സ്റ്റീഫന്‍, കെ.യു.ബാവ, അഡ്വ.പി.ജി.പ്രസന്നകുമാര്‍, ഹാജി മൊയ്തീന് ഷാ.
പി.രാമചന്ദ്രന് (വേണു), ഷിജോ മാത്യു, ഡോ.ബാബുജോണ്‍ മാത്യൂസ്, ടി.എം.അബ്ദുള്‍ വാഹിദ്, സി.ഐ.സി.സി.ജയചന്ദ്രന്, ജി.ശിവശങ്കരന് നായര്‍, എ.ജി.അജയന്, എന്‍.കെ.പ്രഭാകര നായക് എന്നിവരും വിവിധ സംഘടനകളായ മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്, ഗവ.ലോ.കോളേജ്, എകെജി സ്മാരക വായനശാല, ചങ്ങമ്പുഴ സാംസ്കാരിക വേദി, മഹാകവി കാളിദാസ സാംസ്കാരികവേദി, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: