കോഴിക്കോട്:ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന് ജില്ലയിലെ വിവിധ ആദ്ധ്യാത്മിക-മത നേതാക്കളെ സന്ദര്‍ശിച്ചു. ഫെബ്രുവരി 9ന് തിരുവനന്തപുരത്ത് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപി മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിനിശ്ചലാനന്ദ, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍, ദേവഗിരി വികാരി ഫാ. ജോസഫ് പൈകട എന്നിവരെ സന്ദര്‍ശിച്ചു.
ഗുജറാത്തിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ച വികസന തന്ത്രം ഭാരതത്തില്‍ ആകെ വ്യാപിപ്പിക്കാന്‍ നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ സി.കെ. പത്മനാഭന് പറഞ്ഞു. കാലത്ത് ശ്രീരാമകൃഷാണാശ്രമം മഠാധിപതി സ്വാമി വിനിശ്ചലാനന്ദയെ സന്ദര്‍ശിച്ചുകൊണ്ടാണ് പത്മനാഭന് പര്യടനം ആരംഭിച്ചത്.
തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്കഴിയാത്തവര് പോലും സമ്മേളനത്തിന് സര്‍വ വിധ പിന്തുണയും എല്ലാ വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ഭാരവാഹികളായ എം. സി. ശശീന്ദ്രന്, ഗിരീഷ് തേവള്ളി, ഷിബു ജോര്‍ജ്, വി. കെ. ചോയിക്കുട്ടി, പി. കെ. അജിത്കുമാര്‍, പി. പീതാംബരന്, കെ.കെ. ബബ്ലു, എന്‍.വി. ദിനേശന്, പ്രശോഭ് കോട്ടൂളി എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: