കൊച്ചി: പ്രഥമ സുകൃതം ഭാഗവത പുരസ്ക്കാരം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന സുകൃതം ഭാഗവത യജ്ഞവേദിയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് കേന്ദ്രമന്ത്രി കെ.വി.തോമസ് സമര്‍പ്പിച്ചു. ഡോ. കെ.എസ്.രാധാകൃഷ്ണന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവര്‍ സംസാരിച്ചു.
ത്യാഗമാണ് ഏറ്റവും വലിയ ധര്‍മ്മമെന്നും താന്‍ പുരസ്ക്കാര ജേതാവല്ല, പുരസ്ക്കാര വിധേയനാണെന്നും പരമേശ്വരന് പറഞ്ഞു. ശ്രീരാമന്റെ ചിന്തകളും വിചാരധാരയുമാണ് നാം പിന്തുടരേണ്ടതെന്നും പരമേശ്വരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: