വത്തിക്കാന്‍ സിറ്റി: സമാധാന സൂചകമായി ഫ്രാന്‍സിസ് മാര്‍പാപ്പ പറത്തിയ വെള്ളരിപ്രാവുകളെ മറ്റ് പക്ഷികള്‍ ആക്രമിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനാലയില്‍ നിന്നും പറത്തിയ പ്രാവുകളെയാണ് കടല്‍കാക്കയും, മറ്റു കാക്കകളും ചേര്‍ന്ന് ആക്രമിച്ചത്. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ മാര്‍പാപ്പയുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥന കേള്‍ക്കാന്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ കണ്ട് നില്‍ക്കവെയാണ് സംഭവം.
മാര്‍പാപ്പ വിശ്വാസികളെ സാക്ഷിനിര്‍ത്തി സമാധാനത്തിന്റെ ചിഹ്നങ്ങളായ വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തിവിട്ടു. പോപ്പിന്റെ കയ്യില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ പ്രാവുകളെ കാക്കകള്‍ ആക്രമിക്കുകയായിരുന്നു. തൂവലുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ഒരു പ്രാവു മാത്രമാണ് കടല്കാക്കയില് നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. എന്നാല്‍ രണ്ടാമത്തെ പ്രാവിനെ കാക്ക വിടാതെ ആക്രമിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട ഉക്രൈനില്‍ സമാധാനം പുലരട്ടെയെന്ന് പ്രാവുകളെ പറത്തും മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. മാര്‍പാപ്പയ്ക്ക് വേണ്ടി കുട്ടികളാണ് രണ്ട് പ്രാവുകളെ പറത്തിവിട്ടത്. ഇതോടെ ഉക്രൈനില്‍ സമാധാനം പുലരാന്‍ മാര്‍പാപ്പ എന്തു ചെയ്തിട്ടും കാര്യമില്ലെന്നുള്ള സൂചനയാണ് ലഭിക്കുന്നതെന്നാണ് വിശ്വാസികള്‍ക്കിടയിലെ അടക്കംപറച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: