തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 6506 സാമ്പത്തിക തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ നിന്നും 8,80,23,94,442 രൂപയുടെ നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. ഏറ്റവും കുടുതല്‍ സാമ്പത്തിക തട്ടിപ്പ് നടന്നത് എറണാകുളത്താണ്, 1720. രണ്ടാം സ്ഥാനം തൃശൂരാണ്. 1298. ഏറ്റവും കുറവ് ഇടുക്കിയില്‍, മൂന്നു കേസുമാത്രമെ ഉള്ളൂ. സോളാര്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് 22 തട്ടിപ്പുകേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളം സാമ്പത്തിക തട്ടിപ്പുക്കേസുകളില്‍ രണ്ടാം സ്ഥാനത്താണെന്നും മന്ത്രി അറിയിച്ചു. കഴി്ഞ്ഞ രണ്ടുവര്‍ഷം 4090 തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്്തിട്ടുണ്ടെന്നും 5,54,15,29,045 രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ബ്ലേഡ് മാഫിയകളുടെ അതിക്രമങ്ങള്‍ സംബ്ന്ധിച്ച് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 73 പരാതി ലഭിച്ചു. ബ്ലേഡ് മാഫിയകളെ കണ്ടെത്താന്‍ 1464 റെയ്ഡുകള്‍ നടത്തി. 659 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നി്ന്ന് 1,31,97,922 രൂപ പിടിച്ചെടുത്തു. . ഇതുമായി ബന്ധപ്പെട്ട് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അക്രമാസക്തമായ രീതിയില്‍ സമരം നടത്തിയതിന് 265264 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 3197 പേരെ അറസ്റ്റുചെയ്തു ജയിലില്‍ പ്രവേശിപ്പിച്ചു. 173 പേര്‍ക്കെതിരെ സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കൂടാതെ 13,31,635 ്രെകെം കേസുകളും 908 കൊലപാതക കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 രാഷ്ട്രീയ കൊലപാതകങ്ങളും നടന്നു. കൈക്കുലി വാങ്ങുന്നതിനിടെ 10 പോലീസുകാര്‍ പിടിയിലായിട്ടുണ്ട്. 15 പോലീസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസില്‍ പെട്ടിട്ടുണ്ട്.
ക്ഷേത്രങ്ങളിലും പള്ളികളും നടന്ന മോഷണവുമായി ബന്ധപ്പെട്ട് 834 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 344 കേസുകളില്‍ കളവ് മുതല്‍ കണ്ടെടുത്തു. 408 കേസുകള്‍ ഇനിയും തെളിയിക്കപ്പെടാനുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് 4158 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 35243 സ്ത്രീപീഡന കേസുകളും 2950 ബലാല്‍സംഗകേസുകളും 1376 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളും 2394 പട്ടികജാതി പട്ടികവര്ഗ്ഗങ്ങള്ക്കെതിരെയുള്ള കേസുകളും രജിസ്്ടാര് ചെയ്തു.
സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചെടുത്ത 20,313 വാഹനങ്ങള്‍ കെട്ടികിടപ്പുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ 6279. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരമാണ്, 3166.
പോലിസിന്റെയും മോട്ടര്‍വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ 62 തവണയായി നടത്തിയ വാഹനപരിശോധനകളില്‍ മദ്യപിച്ചു വാഹനമോടിച്ച 240 ടെംപോ, ബസ്, കാറ്, ഓട്ടോ ്രെഡെവര്മാരെ പിടികൂടിയിട്ടുണ്ടെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. ഇതില്‍ 220 പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: