കൊച്ചി: ഇസ്ലാംമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസമുദായത്തില്‍പ്പെട്ട രമേശില്‍നിന്നും ഭാര്യയെയും നവജാത ശിശുവിനെയും മാറ്റിനിര്‍ത്തിയ ബന്ധുക്കളുടെ ക്രൂരതക്ക് കോടതി ഇടപെടലിലൂടെ തിരിച്ചടി. ഭാര്യയെയും കുഞ്ഞിനെയും തിരികെ ലഭിക്കാന്‍ രമേശ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുവദിച്ച ഹൈക്കോടതി യുവതിയെയും കുഞ്ഞിനെയും സ്വതന്ത്രയാക്കി ഭര്‍ത്താവിനൊപ്പം അയച്ചു.
പാലക്കാട് സ്വദേശി രമേശ് ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് ഭാര്യാമാതാവ് സുഹറയും ബന്ധുക്കളും മാറ്റിനിര്‍ത്തിയത്. ഫാസിയയുടെ സമ്മതമില്ലാതെയാണ് ഭര്‍ത്താവ് രമേശില്‍നിന്നും അവരെയും കുഞ്ഞിനെയും മാറ്റിനിര്‍ത്തിയത്. ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് അനില്‍ സുരേന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഡ്വ. സി.കെ. മോഹനന് മുഖേനയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: