തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സിക്കുന്നവരുടെ യോഗ്യത ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തുമെന്നു മന്ത്രി വി.എസ്.ശിവകുമാര്‍ . ഇപ്പോഴുള്ള നിയമപ്രകാരം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന് ഇടപെടാന്‍ കഴിയില്ല.നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. മായം കലര്‍ത്തിയതും അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് ഐസില്‍ സൂക്ഷിക്കുന്നതുമായ മത്സ്യമാംസങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്്തുക്കള് സംസ്ഥാനത്ത് വില്പന നടത്തിവരുന്നതും ഹോട്ടലുകളില്‍ ഉപയോഗിക്കപ്പടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കും. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാത്തേക്കു വരുന്നതു നിയന്ത്രിക്കാനും തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് , ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ക്യാംപെയ്ന് എഗെയ്ന്‍സ്റ്റ് കാന്‍സര്‍ എന്ന പദ്ധതി ഫ്രെബുവരി നാലിനു മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. ഗ്രാമപ്രദേശങ്ങളില്‍ കാന്‍സറിനെതിരെ കൂടുതല്‍ അവബോധം വളര്ത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി ആരംഭിക്കും. പിന്നീടു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും,ഇത്തരം രോഗങ്ങള്‍ തടയാന്‍ ആയുഷ് വകുപ്പ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. കുട്ടികളിലെ മാനസിക പിരിമുറുക്കം കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും.
10 ലക്ഷം കുട്ടികള്ക്കിടയില്നടത്തിയ പഠനത്തില്‍ 2.7% കുട്ടികള്‍ക്കും മാനസിക സമ്മര്‍ദമുണ്ടെന്നു മനസിലായിട്ടുണ്ട്. കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനു മൈദ വിതരണം ചെയ്യുന്നകാര്യവും പരിഗണിക്കും. എല്ലാ ജില്ലാ ആശുപത്രികളിലും ഘട്ടംഘട്ടമായി ഐസി യൂണിറ്റുകള്‍ തുടങ്ങും. ആര്‍സിസിയില്‍ ഒപി തിങ്കളാഴ്ച പ്രവര്‍ത്തിക്കുന്നതു മലബാര്‍ മേഖലയില്‍ നിന്നും വരുന്ന രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒപി ചൊവ്വാഴ്ചയാക്കുന്ന കാര്യം ആലോചിക്കും. സംസ്ഥാനത്തനുവദിച്ച 35 കാരുണ്യ മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടതില്‍ 16 എണ്ണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവയിലൂടെ 8500 ഇനം മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. കാരുണ്യയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. ആവശ്യമെങ്കില്‍ സിഎച്ച്സികളിലേക്കും പിഎച്ച്സികളിലേക്കും കാരുണ്യ മെഡിക്കല്‍ സെന്ററുകള്‍ വ്യാപിപ്പിക്കും. സംസ്ഥാനത്തു കൂടുതല്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങുന്ന കാര്യം സഹകരണവകുപ്പുമായി ചേര്ന്നാലോചിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: