കൊച്ചി: ദുബായിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയ്ലര്‍ ആയ സ്പ്ലാഷ്, ലുലുമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക ഫാഷനും സ്റ്റെയിലും പുതുമയും ഇഴചേര്‍ന്ന വസ്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിപുലമായ ശേഖരമാണ് സ്പ്ലാഷില്‍.
ആധുനിക ഫാഷന്‍ താങ്ങുന്ന വിലയ്ക്ക് എന്നതാണ് കമ്പനിയുടെ ആശയം. ദൂബൈയിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റേതാണ് ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ സ്പ്ലാഷ്.
ലുലുമാളിലെ ഗ്രൗണ്ട് ഫ്ലോറില്‍ 4300 ചതുരശ്ര അടിയിലാണ് സ്പ്ലാഷ് ഷോറൂം. സ്പ്ലാഷ് യൂത്ത്, ഡിഎന്‍എം, സ്പ്ലാഷ് ബേസിക്സ്, സ്മാര്‍ട്ട്, സ്പ്ലാഷ് ഫോര്വല്സ്, സ്പ്ലാഷ് അക്സസറീസ് തുടങ്ങി സ്പ്ലാഷിന്റെ എല്ലാ ബ്രാന്‍ഡുകളും ലഭ്യമാണെന്ന് സ്പ്ലാഷന്സ് ഇന്ത്യ സിഒഒ കല്യാണ്‍ കുമാര്‍ പറഞ്ഞു.
ഗള്‍ഫിലെയും ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ റീട്ടെയ്ല്‍ ലാന്‍ഡ് മാര്‍ക്ക് 1993 ല്‍ ഷാര്‍ജയില്‍ ഒരു സ്റ്റോറുമായാണ് വിപണിയിലെത്തുന്നത്. ഇന്ന് 13 രാജ്യങ്ങളിലായി 200 സ്റ്റോറുകളും 50 ബ്രാന്‍ഡ് സ്റ്റോറുകളും ഗ്രൂപ്പിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: