റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 12 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന വാഹനം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
കഴിഞ്ഞ ആഴ്ച്ച മാവോയിസ്റ്റുകള്‍ അഞ്ച് സര്‍ക്കാര്‍ ജീവനക്കാരെ തട്ടികൊണ്ട് പോയിരുന്നു. ഇവര്‍ക്കു വേണ്ടി ജില്ലയിലെ ദോല്ക്കാ മേഖലയില്‍ സുരക്ഷാ ഭടന്മാര് നടത്തിയ തിരച്ചിലിനിടെയാണ് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് അര്‍ദ്ധ സൈനികര്‍ക്കുമാണ് പരിക്കേറ്റത്. ജാര്‍ഖണ്ഡ് ഡിജിപി രാജിവ് കുമാറും മുതിര്‍ന്ന സിആര്‍പിഎഫ് ഓഫീസര്‍മാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: