ന്യൂദല്‍ഹി: തലസ്ഥാന നഗരിയില്‍ തുടര്‍ന്ന് വരുന്ന കനത്ത മഞ്ഞിനെ പ്രതിരോധിക്കാന്‍ കെജ്രിവാളിന്റെ സര്‍ക്കാര്‍ വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കാത്തതില്‍ ദല്‍ഹി ഹൈകോടതിയുടെ വിമര്‍ശനം.
ഇതു സംബന്ധിച്ച് നാല് ആഴ്ച്ചക്കുള്ളില് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് എന്‍ വി രാമന്ന അധ്യക്ഷനായ ബഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തിയത്.
വിഷയത്തില്‍ ആംആദ്മി സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തില്‍ കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. കടുത്ത മഞ്ഞില്‍ നിന്ന് രക്ഷ നേടുന്നതിനായിട്ടുള്ള അഭയകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് സാധാരണയായി നടത്തി വരുന്ന യോഗങ്ങളിലും സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കോടതി വിമര്‍ശിച്ചു.
തണുപ്പ് മൂലം ജനങ്ങള്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാരിന് കത്ത് അയച്ചായിരുന്നെന്ന് ബിജെപി നേതാവ് ഡോ ജര്‍ഷ വര്ദ്ധന് വ്യക്തമാക്കി. ഒരു മാസത്തില്‍ ഏറെയായിട്ടും ഇതിനായി ഒന്നും തന്നെ ദല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: