ആലപ്പുഴ: ആലപ്പുഴയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹൗസ്ബോട്ടിനു തീപിടിച്ചു. ബോട്ടിലെ ജീവനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. അഞ്ചു മുറികളുള്ള ബോട്ടിലെ എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ മാര്‍ത്താണ്ഡം കിഴക്ക് ആറായിരം കായലില്‍ വച്ചാണ് ബോട്ടിനു തീപിടിച്ചത്.
തത്തംപള്ളി സ്വദേശി ജോമോന്റെ ഉടമസ്ഥതയിലുള്ള ബിഗ്ബി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബോട്ടില്‍ പത്തംഗ വിനോദ സഞ്ചാരികളുണ്ടായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുളള സഞ്ചാരികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
തീപിടിച്ചതിനെ തുടര്‍ന്ന് ബോട്ടിലെ ജീവനക്കാര്‍ സഞ്ചാരികളെ സമയോചിതമായി കരയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: