കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കള്‍ രക്ഷപ്പെട്ടതിന് പിന്നില്‍ സിപിഎം-യുഡിഎഫ് ഒത്തുകളിയാണെന്ന് ബിജെപി സംസ്ഥാന വക്താവ് വി.കെ.സജീവന് അഭിപ്രായപ്പെട്ടു. കൊലപാതകം നടത്തിയത് സിപിഎമ്മാണെന്ന് ഉറപ്പിക്കുന്ന വിധിയാണ് പുറത്തുവന്നിരിക്കുന്നത്. പക്ഷേ മുന്‍ കേസുകളില്‍നിന്ന് വ്യത്യസ്തമായി പിന്നില്‍ പ്രവര്‍ത്തിച്ച വന്‍ സ്രാവുകള്‍ അകത്താകുമെന്ന പ്രതീക്ഷ നടപ്പിലായില്ലെന്നുമാത്രമല്ല പിടിക്കപ്പെട്ട പരല്മീനുകള്ക്കെതിരെ പോലും തെളിവുകള്‍ സാക്ഷികളേയും ഹാജരാക്കി ശിക്ഷ മേടിച്ചുകൊടുക്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടു. ആദ്യഘട്ടത്തില്‍ ശരിയായ രീതിയില്‍ നീങ്ങിയ അന്വേഷണം പിന്നീട് പ്രതികളുടെ എണ്ണം വര്‍ധിപ്പിക്കുകയും, സിപിഎം പ്രവര്‍ത്തകരെ സാക്ഷികളാക്കുകയും ചെയ്ത് പ്രഹസനമാക്കുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രചരണായുധം എന്നതിനപ്പുറത്ത് യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്നും വി.കെ.സജീവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: