കോഴിക്കോട്: കണ്ണൂര്‍ തളിപ്പറമ്പിലുള്ള പവിത്രാനന്ദാശ്രമം മഠാധിപതിയായിരുന്ന സ്വാമി പവിത്രാനന്ദ (52) ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഡയാലിസിസ് ചെയ്തുവരികയാണ്. ഒ. പോസിറ്റീവ് വൃക്ക മറ്റീവ്ക്കുന്നതിലൂടെ അദ്ദേഹത്തിന്റെ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വൃക്ക നല്കാന് പലരും മുന്നോട്ടു വന്നെങ്കിലും അനുയോജ്യമായ വൃക്ക ഇവരിലില്ല. ചികിത്സക്ക് ലക്ഷങ്ങളുടെ ചെലവുണ്ടാകുമെന്നാണ് ആശുപത്രി അധികൃതര്‍ സ്വാമിയെ അറിയിച്ചത്. നിര്‍ധനനായ സ്വാമിജി ഉദാരമതികളുടെയും സ്നേഹം ട്രസ്റ്റിന്റെയും സഹായത്താലാണ് ഇപ്പോള്‍ ഡയാലിസിസ് ചെയ്തു വരുന്നത്.
വൃക്ക മറ്റീവ്ക്കാന്‍ വന്‍ തുക ആവശ്യമാണ്. സ്വാമിയുടെ ജീവന് രക്ഷിക്കാന്‍ ചില മനുഷ്യസ്നേഹികള്‍ ശ്രമം നടത്തിവരുന്നു. അതിനായി ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 32059702459 ഐഎഫ്എസ്.സി. എസ് ബിഐഎന്‍ 0011928 ഇന്ത്യന്‍ ബാങ്ക് കാമ്പ്രത്ത് ചള്ള, മുതലമട, പാലക്കാട്. ഫോണ്‍: 9020674340, 9895175237.
പ്രതികരിക്കാൻ ഇവിടെ എഴുതുക: