പറവൂര്‍: കോട്ടുവള്ളി കോതകുളം തുഷാരപ്പടിയില് നരേന്ദ്രമോദിയുടെ ഫ്ലക്സ് ബോര്‍ഡ് പകല്‍ സമയത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കീറി നശിപ്പിച്ചു.
ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ട് കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ബ്ലേഡ് പലിശക്കാരനായ സിപിഎം നേതാവിന്റെ ഗുണ്ടകളാണ് കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ പ്രതികളെന്നും പറയുന്നു. പകല്‍ സമയത്താണ് നരേന്ദ്രമോദിയെ ഇവിടെ വാഴിക്കില്ല എന്ന് ആക്രോശിച്ചുകൊണ്ട് ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചത്. ബോര്‍ഡ് നശിപ്പിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരായ സേതു, സിജു എന്നിവരെ ഗുണ്ടാസംഘം ആക്രമിച്ചു. ഇവര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡിവൈഎഫ്ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.രാജന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധര്‍, സോമന് ആലപ്പാട്ട്, രാജു മാടവന എന്നിവര്‍ പ്രസംഗിച്ചു. അനൂപ് ശിവന്, എം.എസ്.സതീഷ്, അനില്‍ ചിറവക്കാട് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: