കാഞ്ഞങ്ങാട്: പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കപ്പെട്ട പന്ത്രണ്ടാം സംസ്ഥാന ബജറ്റ് അവതരണം കാസര്‍കോട് ജില്ലാ നിവാസികള്‍ നിരാശയോടെയാണ് ശ്രവിച്ചത്. ജനപ്രിയ പദ്ധതികളും പ്രഖ്യാപനങ്ങളും ജില്ലക്കാര്‍ക്ക് വാരിക്കോരി നല്‍കുമെന്ന ധാരണയെ മാറ്റിവെച്ചുകൊണ്ട് തികച്ചും നിരാശാജനകവും പ്രതിഷേധാര്‍ഹവുമായ ബജറ്റാണ് ധനകാര്യ മന്ത്രി കെ.എം.മാണി അവതരിപ്പിച്ചത്. ജില്ലാ രൂപീകരണം മുതല്‍ ഭരണം നടത്തിയ ഇടതുവലതുമുന്നണികള് ക്രൂരമായി പരിഹസിക്കുകയാണ്. ഏറ്റവും വടക്കുള്ള അവഗണിക്കപ്പെട്ട ജില്ല, മന്ത്രിമാരില്ലാത്ത ജില്ല, എന്ന ദുഷ്പേര് ഒന്നുകൂടി ഊട്ടിഉറപ്പിക്കുന്നതാണ് പന്ത്രണ്ടാം ബജറ്റ്. ജില്ലയിലെ സമഗ്ര വികസനം നടപ്പിലാക്കുന്നതിനായി തയ്യാറാക്കപ്പെട്ട പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടിന് അനുബന്ധമായി യാതൊരു വിധ പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലില്ല. ജില്ലയിലെത്തുന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ ഒരോ ബജറ്റ് അവതരണം കഴിയുമ്പോഴും പാഴ്വാക്കുകളായി തുടരുകയാണ്. അധിവികസിതമായ കാസര്‍കോട് ജില്ലയെ കാര്‍ഷിക പരമായും വ്യവസായികപരമായും വിദ്യാഭ്യാസ പരമായും വികസിപ്പിച്ച് മറ്റ് ജില്ലകള്‍ക്ക് സമാനമാക്കാന്‍ പറ്റുന്ന വിപുലമായ സാദ്ധ്യതകളുണ്ടായിട്ടും ജില്ലയോട് കാണിക്കുന്ന അവഗണന തുടരുന്നത് ജനപ്രതിനിധികളുടെ ആര്‍ജ്ജവം ഇല്ലായ്മ മൂലമാണ്. വ്യവസായ തുടങ്ങുന്നതിന് ആവശ്യമായ അനുകൂലമായ ഘടകങ്ങള്‍ നിരവധി ഉണ്ടായിട്ടും ഒന്നും കണക്കിലെടുക്കാനും പദ്ധതികള്‍ തയ്യാറാക്കാനും ബന്ധപ്പെട്ടവര്‍ മുതിരുന്നില്ല. കാര്‍ഷിക മേഖലയെ ഉണര്‍ത്താനും കര്‍ഷകരെ കൃഷി ഉപജീവന മാര്‍ഗ്ഗവും ആദായകരമാക്കാനുമുള്ള യാതൊരു വിധ പദ്ധതികളും ഈ ബജറ്റിലുമില്ല. ഏറെ സാധ്യതകളുള്ള മത്സ്യ ബന്ധനമേഖലയ്ക്കായി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അനുദിനം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂടുന്നത് മത്സ്യബന്ധന മേഖലയ്ക്ക് കനത്ത ആഗാധമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി യാതൊന്നും ചെയ്യാതെ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളെ അന്യസംസ്ഥാന വിദ്യാഭ്യാസ കച്ചവടക്കാരുടെ ഇരയാക്കിയിരിക്കുകയാണ്. പതിവുപോലെ ഇത്തവണത്തെയും ബജറ്റ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ജില്ല ഏറെ പിന്നോക്കം പോകുമ്പോഴും ജില്ലഏറെ പിന്നോക്കം പോകുമ്പോഴും അടിയന്തിരമായി നിര്‍മ്മിക്കേണ്ട പല റോഡുകളും പാലങ്ങളും ഇനിയും സ്വപ്ന പദ്ധതികളാണ്. ഭരണ സൗകര്യത്തിനായി പുതുതായി രൂപീകരിക്കപ്പെട്ട മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകള്‍ ഇപ്പോഴും അവ്യക്തമായി നില്‍ക്കുകയാണ്. താലൂക്ക് ഓഫീസ് പ്രവര്‍ത്തനം ദ്രുതഗതിയിലാക്കേണ്ട മറ്റ് അനുബന്ധപ്രവര്ത്തനങ്ങളെക്കുറിച്ചും ബജറ്റ് ഒന്നും പറയാത്തത് താലൂക്ക് ഓഫീസ് പ്രവര്‍ത്തനം ചോപ്പുനാടയില്‍ കുടുങ്ങാനും രാഷ്ട്രീയ ഗ്രൂപ്പ് പോരാട്ടങ്ങളുടെ ആയുധമാകാനും സാധ്യതയുണ്ട്. ഭാഷാന്യൂനപക്ഷങ്ങളോടുള്ള അവഗണന തുളു അക്കാദമി, യക്ഷഗാന അക്കാദമി, ജില്ലയിലെ നിരവധി കോട്ട കൊത്തളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സുദീര്‍ഘമായ പാരമ്പര്യമുള്ള ജില്ലയുടെ സാംസ്കാരിക മുന്നേറ്റത്തിന് സാധ്യതയുള്ളതാണ്. ബജറ്റില്‍ ഇതിനായി ചില്ലിക്കാശ് നീക്കിവെക്കാത്തത് ജില്ലയോടുള്ള ഭരണാധികാരികളുടെ താല്പര്യത്തെയാണ് കാണിക്കുന്നത്. പൂര്‍ണ്ണമായും കാസര്‍കോട് ജില്ലയെ അവഗണിച്ച് പതിവ് ബഡ്ജറ്റാക്കി തെരഞ്ഞെടുപ്പ് വന്നാലും ലോകം പുരോഗതി പ്രാപിച്ചാലും ജില്ലയിലെ കോരന് കുമ്പിളില്‍ തന്നെയാണ് കഞ്ഞി.
ജില്ലയെ അവഗണിച്ചു: അഡ്വ.കെ. ശ്രീകാന്ത്
കാഞ്ഞങ്ങാട്: ധനകാര്യമന്ത്രി കെ.എം.മാണി അവതരിപ്പിച്ച പന്ത്രണ്ടാം സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയെ പരിപൂര്‍ണ്ണമായും അവഗണിച്ചുവെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ജില്ലയിലെ വ്യവസായ, കാര്‍ഷിക, ഗതാഗത, വിദ്യാഭ്യാസ മേഖലകള്‍ക്കൊന്നും തന്നെ യാതൊരു വിധ പ്രയോജനവും ലഭിക്കാത്തതാണ് ബജറ്റ്. ജില്ലയിലെ വ്യാവസായിക പിന്നോക്കാവസ്ഥ പരിഹരിക്കാനോ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനോ യാതൊരു വിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. സമഗ്ര വികസനത്തിനായി തയ്യാറാക്കപ്പെട്ട പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടിണ്റ്റെ തുടര്‍പ്രവര്‍ത്തനമായി യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. ഭാഷാന്യൂനപക്ഷങ്ങളോട് പതിവുപോലെ പരിഹാസം കാണിക്കുന്നു. ഏറെ ചര്‍ച്ചചെയ്യപ്പെട്ട തുളു അക്കാദമി, യക്ഷഗാന അക്കാദമി തുടങ്ങിയ സാംസ്കാരി പ്രവര്‍ത്തനങ്ങളോടുള്ള അവഗണന തുടരുന്നു. പുതിയ രണ്ട് താലൂക്കുകളുടെ പ്രവര്‍ത്തനത്തിനായി ഒന്നും പറയാത്തത് മറ്റൊരു അവഗണനയാണ്. അടയ്ക്കാ കര്‍ഷകര്‍ക്കായി നീക്കിവെച്ച പത്ത് കോടി രൂപ കണ്ണില്‍ പൊടിയിടാനല്ലാതെ മറ്റൊന്നിനും പര്യാപ്തമല്ല. ജില്ലയിലെ ജനപ്രതിനിധികള്‍ ആര്‍ജ്ജവത്തോടുകൂടി ജില്ലയ്ക്ക് വേണ്ടി സംസാരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ജനദ്രോഹ പരമായ ബജറ്റില്‍കൂടി സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുന്ന ഭരണാധികാരികള്‍ ജനവികാരം അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
പൂര്‍ണ്ണ തൃപ്തിയില്ല: സി.കെ. ശ്രീധരന്
കാസര്‍കോട്: ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരന് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ൨൬ന് ആരംഭിക്കുന്ന രാഷ്ട്രീയ വികസന സന്ദേശയാത്രയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയെ വേണ്ടവിധത്തില്‍ പരിഗണിച്ചിട്ടില്ല. പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാണ്റ്റാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകണമെന്നും സി.കെ.ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: