ന്യൂദല്‍ഹി: ദല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പതിനാല് സ്ഥലങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സോംനാഥ് ഭാരതിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തയാറാകണമെന്ന് ബി.ജെപി നേതാവ് ഹര്‍ഷവര്‍ധന ആവശ്യപ്പെട്ടു.
മന്ത്രി അപമര്യാദയായി പെരുമാറിയെന്ന ഉഗാണ്ടന്‍ സ്വദേശികളായ വനിതകളുടെ പരാതിയില്‍ ദല്‍ഹി വനിതാ കമ്മിഷന് സോംനാഥ് ഭാരതിക്ക് നോട്ടീസ് അയച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം കമ്മിഷന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: