ന്യൂദല്‍ഹി: ഇന്ത്യയില്‍ നടന്ന 33 ബോംബ് സ്ഫോടനക്കേസുകളിലും ലഷ്ക്കറെ തൊയ്ബ നേതാവ് അബ്ദുള്‍ കരീം തുണ്ടയ്ക്ക് പങ്കുണ്ടെന്ന് ദല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. 33 കേസുകളില്‍ 22 എണ്ണവും ദല്‍ഹിയുമായി ബന്ധപ്പെട്ടതാണെന്ന് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയെ പോലീസ് അറിയിച്ചു. തനിക്ക് എതിരായുള്ള കേസുകള്‍ സംബന്ധിച്ച് തുണ്ടെ ആരാഞ്ഞപ്പോഴാണ് പോലീസ് ഇത്തരത്തില്‍ മറുപടി നല്‍കിയത്. 1998 നും 1994 നുമിടെ രാജ്യത്തുണ്ടായ ബോംബ് സ്ഫോടനക്കേസുകളില്‍ തുണ്ടയ്ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
തുണ്ടയ്ക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ പഞ്ചാബില്‍ മൂന്നും ഹരിയാനയില്‍ നാലും ഉത്തര്‍പ്രദേശില്‍ മൂന്നും രജസ്ഥാനില്‍ ഒന്നുമാണ്. 1997 ലെ സദര്‍ ബസാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലെ ബോംബ് സ്ഫോടനങ്ങള്‍ ഉള്‍പ്പെടെ മൂന്നു കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചതായി ദല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.
തനിക്കെതിരെ നിലവിലുള്ള കേസിനെപ്പറ്റിയുള്ള അന്വേഷണത്തിനായി തുണ്ട ജനുവരി 4 ന് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി.ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള ഉത്തരാഖണ്ഡ് പ്രദേശമായ ബന്ബാസായില്നിന്നും 2013 ആഗസ്റ്റിലാണ് തുണ്ട അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. നേപ്പാളില്‍ നിന്നുമാണ് ദല്‍ഹി പോലീസ് തന്നെ പിടികൂടിയതെന്നാണ് തുണ്ട അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: