അലഹബാദ്: ആരുഷി കൊലക്കേസിലെ പ്രതികളായ ദമ്പതികള്‍ സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 14 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ നവംബര്‍ 26 നാണ് ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
2008 മെയിലാണ് ആരുഷിയെ നോയിഡയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇവരുടെ വീട്ടു ജോലിക്കാരനായ ഹേംരാജിനെ കാണാതാവുകയും പിന്നീട് ഒരു ദിവസത്തിനുശേഷം ഇയാളുടെ മൃതദേഹം വീടിന്റെ ടെറസില്‍നിന്നും കണ്ടെത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: