നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വോള്‍ട്ടേജ് കണ്വെട്ടറില് ഒരു കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം പിടിക്കൂടി. ഇന്നലെ രാവിലെ 5.30ന് ദുബായില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് കുന്നമംഗലം സ്വദേശി ഇബ്രാഹിംകുട്ടി (57) കൊണ്ടുവന്ന ഓള്‍ട്ടേജ് കണ്വെട്ടറില്നിന്നാണ് ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണ്ണകട്ടി കണ്ടെത്തിയത്.
ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 30 ലക്ഷത്തോളം വില വരും.
പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന് അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം നടത്തിയ ശക്തമായ പരിശോധനയിലാണ് ഒരു കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തത്.
സ്വര്‍ണ്ണം ഉരുക്കി കട്ടിയാക്കിയതിനുശേഷം അതില്‍ ചെമ്പ് കോയിലും മറ്റും പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്.
ദുബായിലെ ഒരു ഫാക്ടറിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പിടിയിലായ ഇബ്രാഹിംകുഞ്ഞ് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ദുബായിലേക്ക് പോയ ഇയാളുടെ ചെക്ക് ഇന്‍ ബാഗേജിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച ഉപകരണം സൂക്ഷിച്ചിരുന്നത്.
എക്സ്റേ പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെത്താതിരിക്കുന്നതിനുവേണ്ടിയാണ് വോള്‍ട്ടേജ് കണ്‍വെട്ടര്‍ ഉപകരണത്തില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: