തൃശൂര്‍: പെന്‍ഷനേഴ്സ് സംഘിന്റെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. 2002-04 കാലഘട്ടത്തില്‍ റിട്ടയര്‍ ചെയ്തവര്‍ക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിക്കുക, പെന്‍ഷന്‍കാര്‍ക്ക് 20ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
തൃശൂരില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് എം.ജി.പുഷ്പാംഗദന് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് രാഷ്ട്രീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് അഖിലേന്ത്യ പ്രസിഡന്റ് സി.എച്ച്.സുരേഷ്, ആലപ്പുഴയില്‍ ബിഎംഎസ് സംസ്ഥാനപ്രസിഡന്റ് അഡ്വ.എം.പി.ഭാര്ഗ്ഗവന്, പാലക്കാട് സംസ്ഥാന സെക്രട്ടറി മല്ലികാര്ജുനയ്യ, പത്തനംതിട്ടയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കൊച്ചുണ്ണി, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി പി.ബാലന്, കാസര്‍കോട് സംസ്ഥാന സെക്രട്ടറി നാരായണയ്യ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: