കൊച്ചി: ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സാല് ഗോക്കര് ഗോവയെ 1-1ന് സമനിലയ്ക്കു പിടിച്ച് കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാന് ഫെഡറേഷന് കപ്പ് ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം ഒഡാഫ ഒക്കോലി (59-ാം മിനിറ്റ്) ബഗാനെ മുന്നിലെത്തിച്ചു. എന്നാല്‍ 80-ാം മിനിറ്റില്‍ ബികാഷ് ജെയ്റു 30 വാരയകലെ നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ സാല്‍ഗോക്കറിന് തുല്യത നല്കി. രണ്ടു ജയവും ഒരു സമനിലിയുമായി ഏഴുപോയിന്റോടെയാണ് ബഗാന് കിരീടത്തോട് ഒരുപടി കൂടി അടുത്തത്.
മികച്ച വിജയം ആവശ്യമായ സാല്ഗോക്കറായിരുന്നു കൂടുതല്‍ ബഗാനെക്കാള്‍ അക്രമണങ്ങള്‍ക്ക് സംഘടിപ്പിച്ചത്. എന്നാല്‍ ബഗാനും ഉണര്‍ന്നതോടെ ഒട്ടനവധി അര്‍ധ ഗോളവസരങ്ങള്‍ പിറന്നു. ഒന്നും ഗോളിലേക്ക് എത്തിയില്ലെന്നുമാത്രം. 36ാം മിനിറ്റില്‍ ഒറ്റക്ക് മുന്നേറിയ ബഗാെന്റ ജപ്പാന് താരം കട്സുമി യൂസയെ വീഴ്ത്തിയതിന് ബോക്സിന് തൊട്ടടുത്തുലഭിച്ച ഫ്രികിക്ക് ഒഡാഫ ഒക്കോലി ഗോളിന് തൊട്ടടുതെത്തിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തുപോയി. ഗോള്‍രഹിത ഒന്നാം പകുതിക്ക് ശേഷമുള്ള മൂന്നാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ബഗാെന്റ രാം മാലിക്കിെന്റ ക്രോസ് രക്ഷപ്പെടുത്താനുള്ള സാല്ഗോക്കറിെന്റ റോക്കൂസ് ലാമറേയുടെ ശ്രമം സെല്‍ഫ് ഗോളിനടുതെത്തിയെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു.
നേരത്തെ ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ ഷില്ലോങ്ങ് ലെജോങ്ങ് എഫ്സി മുബൈ എഫ്സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുക്കി. ജയം ലെജോങ്ങിന് ചെറിയ സെമി പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബഗാന് പോയിന്റ് ഉറപ്പിച്ചതോടെ ലെജോങ്ങിന് പുറത്തേക്ക് വഴിതേടേണ്ടിവന്നു. ഒരുപോയിന്റുപോലും നേടാതെയാണ് മുബൈയുടെ തിരിച്ചുപോക്ക്.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്കുമായി കോര്‍ണല്‍ ഗ്ലെന്നിന്റെ കത്തിക്കയറല്‍ നിഷ്ഫലമെങ്കിലും ലെജോങ്ങിന് വലിയ ജയം ഒരുക്കുകയായിരുന്നു. ബോയ്താങ്ങ് ഹാവോകിപ്പും ലെജോങ്ങിനായി ലക്ഷ്യം കണ്ടു. തുടക്കത്തില്‍ മുംബൈയ്ക്കായിരുന്നു മുന്‍തൂക്കം. ഒന്നിനുപുറകെ ഒന്നൊന്നായി അവര്‍ അവസരങ്ങള്‍ തുറന്നെടുത്തു. പക്ഷേ അതെല്ലാം ലെജോങ്ങ് നിര്‍വീര്യമാക്കി. ഇതിനിടെ അപ്രതീക്ഷിതമായി ലെജോങ്ങിന്റെ കന്നിഗോള്‍ പിറന്നു. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ട്രിനിഡാഡ് ആനൃ ടുബാഗോയുടെ ലോകകപ്പ് സ്റ്റാര്‍ ഗ്ലെന്‍ വലയിലെത്തിച്ചു(1-0). എട്ടു മിനിറ്റുകള്‍ക്ക് ശേഷം ലെജോങ്ങ് ലീഡ് വര്‍ധിപ്പിച്ചു.
ഹാവോകിപ്പിന്റെ ലോങ്ങ് റേഞ്ച് ഗോളിയെ നിഷ്പ്രഭമാക്കി വലയുടെ വലതുമൂലയില്‍ വിലയം പ്രാപിച്ചു.(2-0). 53-ാം മിനിറ്റില്‍ ഗ്ലെന്‍ ഡബിള്‍ തികച്ചു. ഗ്ലെന്നിന്റെ ഷോട്ട് മുംബൈ ഗോളി സാവന്തിന്റെ കൈയില്‍ തട്ടി പോസ്റ്റില്‍ (3-0). ഗോള്‍ ദാഹം തീരാതെ ലെജോങ്ങ് തുടര്‍ന്നു മുന്നേറ്റങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. ഇതോടെ ഏതുനിമിഷവും സ്കോര്‍ ലൈനില്‍ മാറ്റംവരുമെന്നു തോന്നി. ഇഞ്ചുറി ടൈമില്‍ ഫ്രീകിക്കിന് പൂര്‍ണത നല്കി ഗ്ലെന്‍ ഹാട്രിക്കു തികച്ചപ്പോള്‍ ലെജോങ്ങിന് ആധികാരിക ജയം (4-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: