ന്യൂദല്‍ഹി: അസംസ്കൃത എണ്ണയുടെ ഇന്ത്യയ്ക്കു ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 104.83 ഡോളറായി വര്‍ദ്ധിച്ചു. 2014 ജനുവരി 20-ലെ നിരക്കാണിത്. 2014 ജനുവരി 17-ന് ഇത് 104.52 ഡോളര്‍ ആയിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഈ കണക്ക് പുറത്തു വിട്ടത്. എന്നാല്‍ രൂപാ നിരക്കില്‍ അസംസ്കൃത എണ്ണവില ബാരലിന് 6460.67 രൂപയായി വര്‍ദ്ധിച്ചു. 2014 ജനുവരി 17-ന് എണ്ണവില ബാരലിന് 6412.30 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 2014 ജനുവരി 17-ന് ന് 61.35 രൂപയായിരുന്നത് ജനുവരി 20-ന് 61.63 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: