കൊച്ചി: തിരുനെട്ടൂരില് റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഉടനെ ആരംഭിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. പത്ത് കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുക. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ എം.പി ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപയും മന്ത്രി കെ. ബാബുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപയും ലൂഡി ലൂയിസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ിന് 3.24 കോടി രൂപയും ഇതിനകം അനുവദിച്ചിട്ടുണ്ട്.
റെയില്‍വെ ലൈനിന് മുകളിലുള്ള ഭാഗം നിര്‍മിക്കുന്നതിന് റെയില്‍വെയുടെ അനുമതി എത്രയും വേഗം ലഭ്യമാക്കുമെന്ന് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ സുധീര്‍ വാജ്്പേയി വ്യക്തമാക്കി. പദ്ധതി പ്രദേശം അടുത്ത ദിവസം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.പി ഫണ്ടില്‍ നിന്നും മേല്‍പ്പാലം പദ്ധതിക്കായി അനുവദിച്ച തുകയ്ക്കുള്ള ഭരണാനുമതി എത്രയും വേഗം നല്‍കണമെന്നും യോഗം ജില്ലാ കളക്്ടര്‍ക്ക് നിര്‍ദേശം നല്കി. എക്സൈസ്, ഫിഷറീസ്, തുറമുഖ മന്ത്രി കെ. ബാബു, റോഡ്സ് ആന്റ് ബ്രിഡ്ജ്സ് കോര്പ്പറേഷന് മാനേജിങ് ഡയറക്്ടാര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, മരട് നഗരസഭ ചെയര്മാന് ടി.കെ. ദേവരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: