ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് കോണ്‍- ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയില്‍ നടത്തിവന്ന ധര്‍ണ സമരം അക്രമാസക്തമായി. തുടര്‍ന്ന് സമരം പിന്‍വലിച്ചതായി മുഖ്യമന്ത്രി കെജ്രിവാള് അറിയിച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശ്യത്തോടെ കോണ്‍ഗ്രസ്സും, ആ ആദ്മി സര്‍ക്കാരും ചേര്‍ന്ന് നടത്തിയ സമരമാണ് പിന്‍വലിച്ചത്.
ജനജീവിതം ദുസ്സഹമാക്കി നടന്ന സമരം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും മയക്കുമരുന്ന മാഫിയക്കും എതിരെ നടപടിയെടുക്കാന്‍ തയാറാവാത്ത കേന്ദ്ര സര്‍ക്കാരിനെതിരായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അവധിയില്‍ പ്രവേശിപ്പിക്കാമെന്ന് വൈകി തീരുമാനിക്കുകയായിരുന്നു.
ഇന്നലെ ദല്‍ഹിയില്‍ നടന്ന ധര്‍ണാസമരം അക്രമാസക്തമായി. നിരവധി സ്ഥലങ്ങളില്‍ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ ആം ആദ്മി പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്തു. 15 പേര്‍ക്ക് പരിക്കേറ്റു. നേരത്തെ വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തട്ടിപ്പ് സമരത്തിനെതിരെ സമരസ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
ദല്‍ഹി റെയില്‍ ഭവനു മുന്നിലാണ് ധര്‍ണ നടന്നത്. നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചതോടെ ജനജീവിതം ദുരിതത്തിലായി. സമരത്തിനെതിരായ പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. മന്ത്രിമാരെ അനുസരിക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തുമെന്നും കേന്ദ്രത്തിനോട് കെജ്രിവാള് ഭീഷണി മുഴക്കി. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ദല്‍ഹി മുഖ്യമന്ത്രി എവിടെയാണ് സമരം ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത് ഷിന്‍ഡെ അല്ലെന്നും കെജ്രിവാള് പറഞ്ഞു. അവധിയെടുത്ത് സമരത്തിലിറങ്ങാന്‍ ജനങ്ങളോട് കെജ്രിവാള് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: