ന്യൂദല്‍ഹി: മറ്റ് ന്യൂനപക്ഷ മതസ്ഥര്ക്കെന്ന പോലെ എല്ലാ ആനുകൂല്യങ്ങളോടും കൂടി ജൈനമത വിശ്വസികളേയും ന്യൂനപക്ഷമായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും 11 സംസ്ഥാനങ്ങളില്‍ ജൈനമതവിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നുണ്ടായിരുന്നു.
പുതിയ തീരുമാനത്തോടെ എല്ലാ പദ്ധതികളിലും ന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള തുകയുടെ 15 ശതമാനത്തിന് ജൈനര്ക്കുകൂടി അവകാശമുണ്ടായിരിക്കും. ഇതിനുപുറമെ മറ്റുള്ളവര്‍ക്ക് സംവരണം അനുവദിക്കാതെ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അവകാശം ലഭിക്കും.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാകും. ബുദ്ധമതത്തിലെ വിശ്വാസികള്‍ക്ക് നിലവില്‍ ന്യൂനപക്ഷ പദവിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: