ശ്രീനഗര്‍: കാശ്മീരിലെ ബഡ്ഗാം ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി നടന്ന വിവിധ സൈനിക നീക്കങ്ങളില്‍ ആറ് ഭീകരരെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഭീകരരായ റഫീഖ് അഹമ്മദ്, ജാവേദ് അഹമ്മദ്, മുസാഫര്‍ അഹമ്മദ്, മുഹമ്മദ് യാസീന്‍, അല്‍താഫ് മിര്‍, ബിലാല്‍ അഹമ്മദ് റാത്തര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലപ്പെട്ട ഛാദൂരായിലെ പോലീസ് സ്റ്റേഷന് ഹെഡിന്റെ മരണത്തില്‍ ഇവരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ രണ്ടിനായിരുന്നു ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടത്.
ബുഡ്ഗാമിലും ഛാദൂരയിലുമായി അക്രമണങ്ങള്‍ നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കല്‍ തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: